Kesu Ee Veedinte Nadhan (കേശു ഈ വീടിന്റെ നാഥൻ)

ജനപ്രിയ നായകൻ ദിലീപിന്റെ പുതിയ ചിത്രം ആണ് കേശു ഈ വീടിന്റെ നാഥൻ. ദിലീപ് നാദിർഷാ ടീം പലതവണ സിനിമ ഇറക്കിയിട്ട് ഉണ്ടെങ്കിലും ദിലീപ് നെ നായകൻ ആക്കി ഉള്ള ആദ്യ സിനിമ ആണ് കേശു. ദേ മാവേലി കൊമ്പത്തു പോലെ ഉള്ള പഴയകാല ഹിറ്റ്‌ പാരഡി കാസറ്റ് ഇറക്കിയ നാദ് ഗ്രൂപ്പ്‌ ആണ് ചിത്രം ഇറക്കുന്നത്. ദിലീപ് നാദിർഷാ ചേർന്നാണ് നാദ് ഗ്രൂപ്പ്‌ നടത്തുന്നത്. ഉർവശി ആണ് ചിത്രത്തിൽ നായിക. അനവധി ഹാസ്യ താരങ്ങൾ അണി നിരക്കുന്ന ഈ ചിത്രം പക്കാ കോമഡി ചിത്രം തന്നെ ആയിരിക്കും എന്ന് 100% ഉറപ്പാണ്. ജനങ്ങളെ മനസ് നിറഞ്ഞു ചിരിപ്പിക്കുക സന്തോഷിപ്പിക്കുക എന്നത് ദിലീപ് ചിത്രങ്ങളുടെ പ്രേതെകത ആണ്. അതിന്റെ കൂടെ നാദിർഷാ കൂടെ ആവുമ്പോൾ പ്രേതിക്ഷ ഏറെ ആണ്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്റർ തുറക്കുമ്പോൾ അധികം വൈകാതെ സിനിമ തിയേറ്ററിൽ തന്നെ കാണാം.

Design a site like this with WordPress.com
Get started